gtag('config', 'G-JLGLB1LBDZ'); മോഷണം പോയ ബൈക്കുമായി യുവാവ് പിടിയിൽ

മോഷണം പോയ ബൈക്കുമായി യുവാവ് പിടിയിൽ

Malabar first news

  



 വളാഞ്ചേരി : അമ്പലപ്പറമ്പിൽ നിന്നും മോഷണം പോയ ബൈക്കുമായി ബാംഗ്ലൂർ സ്വദേശിയായ വളാഞ്ചേരി പോലീസ് പിടികൂടി. വളാഞ്ചേരി കുറ്റിപ്പുറം റോഡിലെ ടിആർകെ സ്കൂളിന് സമീപം വ്യാജ നമ്പറുപയോഗിച്ച് ബൈക്കിൽ യത്രചെയ്തിരുന്ന തബ്രെഷ് എന്ന യുവാവിനെയാണ് പോലീസ് പിടികൂടിയത്. 





ഇയാൾ ലഹരിക്ക് അടിമയാണെന്നാണ് പോലീസ് പറയുന്നത്. ശനിയാഴ്ചയാണ്  അമ്പലപ്പറമ്പ്- കാവുമ്പുറം റോഡിലുള്ള വീട്ടു മുറ്റത്തു നിന്ന് KL-52-A-4605 എന്ന നമ്പറിലുള്ള പാഷൻ പ്ലസ് ബൈക്ക് മോഷണം പോകുന്നത്. പ്രതി കഴിഞ്ഞ 10 വർഷമായി കുടുംബസമേതം വളാഞ്ചേരിയിൽ  താമസിച്ചു വരുന്നയാളാണ്.





3/related/default